Sorry, you need to enable JavaScript to visit this website.

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുമായി ഇടപാട് നടത്തിയ നവാബ് മാലിക് നിരപരാധിയല്ലെന്ന് ഇ.ഡി

മുംബൈ- മഹാരാഷ്ട്ര മുന്‍ മന്ത്രി നവാബ് മാലിക് ഒരു തരത്തിലും നിരപരാധിയല്ലെന്നും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുമായാണ് ഇടപാട് നടത്തിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നവാബ് മാലിക്കിനെ  അറസ്റ്റ് ചെയ്തിരുന്നത്.  
മാലിക്കിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് വാദങ്ങള്‍ അവതരിപ്പിച്ചത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിയുന്ന 63 കാരനായ എന്‍സിപി നേതാവിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം  ഫെബ്രുവരി 23 നാണ് അറസ്റ്റ് ചെയ്തിരുന്നത്.
 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതിയായ ദാവൂദ് ഇബ്രാഹിമിനും സഹായികള്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി അടുത്തിടെ സമര്‍പ്പിച്ച എഫ്‌ഐആര്‍ പ്രകാരമാണ് ഇ.ഡിയുടെ കേസ്.

 

Latest News