ലണ്ടന്- എലിസബത്ത് രാജ്ഞിയുടെ വിലാപയാത്രക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാന്‍ ലണ്ടന് മുകളിലൂടെയുള്ള വ്യോമഗതാഗതം ബുധനാഴ്ച നിരോധിച്ചതായി ഹീത്രൂ എയര്‍പോര്‍ട്ട് അറിയിച്ചു.
വിലാപയാത്ര നടക്കുന്നതിനാല്‍ 'നിശബ്ദത ഉറപ്പാക്കാന്‍ നിരവധി വിമാനങ്ങള്‍ തടസ്സപ്പെടുമെന്ന് ലണ്ടനിലെ ഏറ്റവും വലിയ എയര്‍ ഹബ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്ഞിയുടെ വിലാപ യാത്ര ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലേക്ക് കൊണ്ടുപോകുന്നതിനാല്‍ വിമാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരും. തിങ്കളാഴ്ച വരെ കൂടുതല്‍ തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഹീത്രൂ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
'ഹീത്രൂ ഓപ്പറേഷനില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു... രാജ്ഞിയുടെ സംസ്‌കാരം നടക്കുന്നതുവരെ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
നിയന്ത്രണങ്ങള്‍മൂലമുണ്ടായ തടസ്സത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.
ബുധനാഴ്ച ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന എട്ട് യൂറോപ്യന്‍ വിമാനങ്ങള്‍ റദ്ദാക്കിയതായി ബ്രിട്ടീഷ് എയര്‍വേസ് സ്ഥിരീകരിച്ചു.
സിവില്‍ ഏവിയേഷന്‍ അതോറിറ്റി റെഗുലേറ്റര്‍ സെന്‍ട്രല്‍ ലണ്ടനില്‍ വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ സെപ്റ്റംബര്‍ 9-19 കാലയളവില്‍ 2,500 അടി (760 മീറ്റര്‍) താഴെ പറക്കുന്നത് നിരോധിച്ചു.