മുംബൈ-അക്ഷയ് കുമാറും കരീനാ കപൂറും വേഷമിട്ടഐത്രാസില്‍ നെഗറ്റീവ് കഥാപാത്രമാണെന്ന് അറിഞ്ഞ് നടി പ്രിയങ്ക ചോപ്ര പൊട്ടിക്കരഞ്ഞിരുന്നുവെന്ന നിര്‍മ്മാതാവ് സുനീല്‍ ദര്‍ശന്‍ വെളിപ്പെടുത്തി.
വളരെ അസ്വസ്ഥയായി വീട്ടിലേക്ക് മടങ്ങിയ പ്രിയങ്ക കിടന്നുറങ്ങാനാണ് ശ്രമിച്ചത്.
ഉണര്‍ന്നതിന് ശേഷം ഓഫീസിലേക്ക് തിരികെ വരൂ എന്നാണ് താന്‍ പറഞ്ഞതെന്നും പിന്നീട് വേഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയെന്നും സുനീല്‍ പറഞ്ഞു.
2004 ലെ ചിത്രമായ പ്രിയങ്കയുടെ അഭിനയത്തെ പിന്നീട് നിരൂപകര്‍ പ്രശംസിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി പ്രിയങ്ക ചോപ്ര അഭിനയരംഗത്ത് സജീവമാണെങ്കിലും ഐത്രാസ് അവരുടെ കരിയറിലെ ഏറ്റവും നല്ല ചിത്രമായാണ് വിലയിരുത്തുന്നത്.