ന്യദല്‍ഹി- ഇന്ത്യന്‍ ജനസംഖ്യയില്‍ 14.2 ശതമാനമാണെങ്കിലും ജയിലുകളില്‍ തടവിലാക്കപ്പെട്ടവരില്‍ 30 ശതമാനത്തിലേറെയാണെന്ന് കണക്ക്.
കഴിഞ്ഞ വര്‍ഷത്തെ ജയില്‍ കണക്ക് പരിശോധിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2011 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 14.2 ശതമാനമാണ്.
ഇന്ത്യന്‍ ജയിലുകളില്‍ നാലു തരം തടവുകാരാണുള്ളത്. 1. കോടതികള്‍ കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധക്കപ്പെട്ടവര്‍. 2. കോടതികളില്‍ വിചാരണ നേരിടുന്ന തടവുകാര്‍. 3. നിയമവിധേയമായി കസ്റ്റഡിയിലെടുത്തവര്‍. 4. ഈ മൂന്നു വിഭാഗത്തിലും പെടാത്തവര്‍. നാലാമത്തെ വിഭാഗം മൊത്തം തടവുകാരില്‍ വളരെ ചെറിയ ശതമാനമാണ്.
അസമില്‍ ഒന്നാമത്തെ വിഭാഗത്തില്‍ പെടുന്ന കുറ്റവാളികളില്‍ 61 ശതമാനവും രണ്ടാമത്തെ വിഭാഗമായ വിചാരണ തടവുകാരില്‍ 49 ശതമാനവും മുസ്ലിംകളാണ്. അസം സംസ്ഥാനത്ത് ജനസംഖ്യയുടെ 34 ശതമാനമാണ് മുസ്ലിംകള്‍.
ഗുജറാത്ത, യു.പി, ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ മുസ്ലിം തടവുകാര്‍ അവരുടെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഈ സംസ്ഥാനങ്ങള്‍ക്കു പുറമെ, തമിഴ്‌നാട്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലും മൊത്തത്തില്‍ തടവുകാര്‍ കൂടുതലാണ്. മഹാരാഷ്ട്ര തടവുകാരുടേയും വിചാരണ തടവുകാരുടേയും വിവരങ്ങള്‍ വേര്‍തിരിച്ച് ലഭ്യമാക്കിയിട്ടില്ല. ആന്ധപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍
തടവുകാരുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള പട്ടികയും ലഭ്യമല്ല.
ദ ഹിന്ദു പ്രസിദ്ധീകരിച്ച മുഴുവന്‍ പട്ടികയും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.