Sorry, you need to enable JavaScript to visit this website.

സിനിമയിൽ കാണാതയതോടെ മരിച്ചുവെന്ന്  വരെ ചിലർ പ്രചരിപ്പിച്ചു- അഞ്ജു 

ചെന്നൈ-എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് അഞ്ജു. ഓർമ്മക്കായ് എന്ന ചിത്രത്തിലൂടെ 1982ൽ ആണ് അഞ്ജു മലയാളത്തിൽ എത്തിയത്. മകൻ പിറന്നതോടെയാണ് അഞ്ജു സിനിമയിൽ നിന്നും വിട്ടു നിന്നത്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് അഞ്ജു.മുമ്പ് താൻ അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും നടി സംസാരിച്ചു. നായിക വേഷങ്ങൾ ചെയ്യുന്ന സമയത്ത് ഒരിക്കൽ സ്വിം സ്യൂട്ട് ധരിച്ച് പൂളിൽ ചാടുന്ന സീനുണ്ടായിരുന്നു. രണ്ട് തുണികഷ്ണമാണ് അവർ സ്വിം സ്യൂട്ട് എന്ന് പറഞ്ഞ് തന്നത്. അന്ന് അത് ധരിക്കില്ലെന്ന് പറഞ്ഞ് ശാഠ്യം പിടിച്ചതോടെ തന്റെ താൽപര്യം മനസിലാക്കി ഒരു സ്വിം സ്യൂട്ട് അവർ തയ്ച്ച് തന്നു.
അത് ധരിച്ചാണ് ഷൂട്ട് ചെയ്തത്. അന്ന് ഡയറക്ടറുടെ ദേഷ്യം താൻ കണ്ടതാണ്. അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടർ പേടിപ്പിച്ചതിനാൽ താൻ ചാടിയത്. അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ബെഡ്‌റൂം സീൻ ചെയ്തിട്ടുള്ളത് നടൻ മമ്മൂട്ടിക്കൊപ്പമാണ്. കൗരവർ എന്ന സിനിമയിലായിരുന്നു.
പക്ഷെ മോശം ബെഡ് റൂം സീനൊന്നുമായിരുന്നില്ല എന്നാണ് അഞ്ജു പറയുന്നത്. മമ്മൂട്ടിയുടെ ഭാര്യയായ സുജ എന്ന കഥാപാത്രത്തെയാണ് കൗരവരിൽ അഞ്ജു അവതരിപ്പിച്ചത്. മരണ വാർത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു. ചിലരൊക്കെ വളരെ ആശങ്ക പ്രകടിപ്പിച്ചാണ് സംസാരിച്ചത് എന്നാണ് അഞ്ജു പറയുന്നത്. മകന്റെ പഠനവും മറ്റുമായി ബന്ധപ്പെട്ടാണ് സിനിമയൊക്കെ ഉപേക്ഷിച്ച് പോയത്. എന്നെ എവിടേയും കാണാതായതോടെ മരിച്ചുവെന്ന് വരെ ആളുകൾ പ്രചരിപ്പിച്ചു. ഞാൻ ആ സമയത്ത് തമിഴ്‌നാട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. മരണ വാർത്ത കേട്ട് പലരും തേടി പിടിച്ച് വിളിച്ചിരുന്നു എന്നാണ് അഞ്ജു പറയുന്നത്.
 

Latest News