ന്യൂദല്‍ഹി- അയാന്‍ മുഖര്‍ജിയുടെ 'ബ്രഹ്മാസ്ത്ര പാര്‍ട്ട് 1: ശിവ' കോടികള്‍ വാരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, എതിര്‍വാദവുമായി നടി കങ്കണ റണാവത്ത്. സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്തതുമുതല്‍ ബോക്‌സ് ഓഫീസില്‍ ബ്രഹ്മാസ്ത്ര വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള രണ്ട് ദിവസത്തെ കളക്ഷന്‍ 160 കോടി രൂപയാണ്. എന്നാല്‍, നടി കങ്കണ റണാവത്ത് ഇതൊന്നും അംഗീകരിക്കുന്നില്ല.
ചിത്രത്തിന്റെ ലാഭക്കണക്കില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും യഥാര്‍ത്ഥ കണക്കുകളേക്കാള്‍ വളരെ കുറവാണെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു. സിനിമയുടം ബജറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതലാണെന്നും അവര്‍ പറഞ്ഞു.
സിനിമ എങ്ങനെ ഹിറ്റായെന്ന് കരണ്‍ജോഹറിനോട് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി പറഞ്ഞു. എന്തുകൊണ്ടാണ് നെറ്റ് കളക് ഷനെ കുറിച്ച് പറയാതെ ഗ്രോസ് കള ക്ഷനെ കുറിച്ച് പറയുന്നത്.
കരണ്‍ ജോഹര്‍ ജീ, ദയവായി ഞങ്ങളെ പ്രബുദ്ധരാക്കണം. സിനിമാ മാഫിയകള്‍ക്ക് വേറെ ിയമങ്ങളും ഞങ്ങളെപ്പോലുള്ള മനുഷ്യര്‍ക്ക് വേറെ നിയമങ്ങളുമുണ്ടോ. നിങ്ങളെപ്പോലുള്ള പ്രിവിലജഡ് ആളുകള്‍ക്ക് വേറെ കണക്കും ഞങ്ങളെപ്പോലുള്ളവര്‍ക്ക് വേറെ കണക്കുമുണ്ടോ..അവര്‍ ചോദിച്ചു.
കരണ്‍ ജോഹറോ 'ബ്രഹ്മാസ്ത്ര'യുമായി ബന്ധപ്പെട്ടവരോ കങ്കണയുടെ രോപണത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത 'ബ്രഹ്മാസ്ത്ര പാര്‍ട്ട് 1: ശിവ' മൂന്ന് സിനമാ പ്രോജക്ടിലെ ആദ്യ ചിത്രമാണ്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും നാഗാര്‍ജുന അക്കിനേനിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തില്‍ 'ജുനൂന്‍' എന്ന പ്രതിനായകനെയാണ് മൗനി റോയ് അവതരിപ്പിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.