തിരുവല്ല- നടി ശ്രുതി സുരേഷും സംവിധായകന്‍ സംഗീത് പി രാജനും വിവാഹിതരായി. ശ്രുതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കല്യാണ ചിത്രവും വീഡിയോയും ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ജസ്റ്റ് മാരീഡ്' എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ വച്ചാണ് ഇവരുടെ വിവഹം നടന്നത്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
'കരിക്ക്' എന്ന വെബ് സീരീസിലൂടെയാണ് ശ്രുതി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. തുടര്‍ന്ന് ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വറാണ് ശ്രുതിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ഒരു പ്രധാന വേഷമായിരുന്നു ശ്രുതിയുടേത്. 'പാല്‍തു ജാന്‍വര്‍' സിനിമയുടെ സംവിധായകനാണ് ശ്രുതിയുടെ വരന്‍ സംസഗീത്. സംഗീതിന്റെ ആദ്യ സിനിമയാണ് 'പാല്‍തു ജാന്‍വര്‍'. ബേസില്‍ ജോസഫിനെ നായകനാക്കി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.