അങ്കാറ-ഭീകരസംഘടനയായ ഐ.എസിന്റെ മുതിര്‍ന്ന നേതാവിനെ അറസ്റ്റ് ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഗാന് അറിയിച്ചു. അബൂ സെയ്ദ് എന്നപേരില്‍ അറിയിപ്പെടുന്ന കമാന്‍ഡറാണ് അറസ്റ്റിലായത്. യഥാര്‍ഥ പേര് ബശര്‍ ഖത്താബ് ഗസല്‍ അല്‍ സുമൈദായി എന്നാണെന്നും ഉര്ദുഗാന് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ത്രിരാഷ്ട്ര ബാള്‍ക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങിയ ഉര്ദുഗാന് വിമാനത്തിലാണ് വാര്‍ത്താലേഖരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐ.എസിന്റെ സീനിയര്‍ എക്സിക്യുട്ടീവുകളില്‍ ഒരാളായി യു.എന്‍ രക്ഷാസമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞയാളാണ് പിടിയിലായ അബൂ സെയ്ദ്.
സ്വയം ഖലീഫയായി പ്രഖ്യാപിച്ച ഇറാഖി പൗരനായ അബു ഹസന് അല്‍ ഹാശിം ഖുറൈശിയാണ് പിടിയിലായ ഐ.എസ് കമാന്‍ഡറെന്നും തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ ഐ.എസിന്റെ മുതിര്‍ന്ന നേതാവ് എന്നു മാത്രമാണ് ഉര്ദുഗാന് പറഞ്ഞു.