അനുഷ്‌ക, തമന്ന.. മലയാളത്തില്‍  കണ്ണും നട്ട് തെന്നിന്ത്യന്‍ സുന്ദരിമാര്‍ 

കൊച്ചി- നമ്മുടെ ദുല്‍ഖറിനെ ടോളിവുഡ് ഏറ്റെടുത്തിരിക്കുകയാണ്. വിവിധ ഭാഷകളില്‍ തയാറാക്കിയ സീതാരാമം എന്ന ചിത്രത്തിന്റെ വിജയം ഏറ്റവും വിപുലമായി ആഘോഷിച്ചത് ഹെദരാബാദിലാണ്. തെലങ്കാനയിലെ കാമ്പസുകളില്‍ ഈ സിനിമയും ഡി.ക്യുവും ഒരു തരംഗമായിട്ടുണ്ട്. ്തിനിടയ്ക്ക് മലയാളത്തില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ നായികമാര്‍. മലയാള നായികമാര്‍ തെന്നിന്ത്യയില്‍ തിളങ്ങുമ്പോള്‍ തെന്നിന്ത്യന്‍ നായികമാര്‍ ഇവിടെ ശക്തമായ സാന്നിദ്ധ്യം അറിയിക്കാന്‍ എത്തുന്നു എന്നതാണ് ശ്രദ്ധേയം .തൃഷ ,അനുഷ്‌ക ഷെട്ടി, തമന്ന, കൃതി ഷെട്ടി എന്നീ തെന്നിന്ത്യന്‍ നായികമാരാണ് എത്തുന്നത്. മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം റാമില്‍ തൃഷ ആണ് നായിക. തൃഷ നായികയായി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് റാം. ലണ്ടനില്‍ റാമിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പനിലൂടെയാണ് അനുഷ്‌ക ഷെട്ടി മലയാളത്തില്‍ എത്തുന്നത്. ബാഹുബലിയിലൂടെ മലയാളത്തിന് ഏറെ പരിചിതയാണ് അനുഷ്‌ക . ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് തമന്നയുടെ മലയാള അരങ്ങേറ്റം. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ബ്രഹ്മാണ്ഡ ചിത്രങ്ങളായാണ് ഒറ്റക്കൊമ്പനും അരുണ്‍ ഗോപി  ദിലീപ് ചിത്രവും ഒരുങ്ങുന്നത്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തിലൂടെയാണ് കൃതിഷെട്ടി എത്തുന്നത്. ഒക്ടോബര്‍ പത്തിന് ചെറുവത്തൂരില്‍ ചിത്രീകരണം ആരംഭിക്കും.107 ദിവസത്തെ ചിത്രീകരണമാണ്. ബിഗ് ബ്ജറ്റിലാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയില്‍ സാമന്ത നായികയായി എത്തുന്നു. ഏറെ നാളായി മലയാളത്തിലേക്ക് വരാന്‍ സാമന്ത ഒരുങ്ങുന്നുണ്ട്.
 

Latest News