Sorry, you need to enable JavaScript to visit this website.

മൊബൈൽ ഫോണുമായുള്ള  ഉറക്കം അപകടം ചെയ്യും 

പലർക്കും മൊബൈൽ ഫോൺ ഒഴിച്ചു കൂടാനാവാത്ത ആത്മമിത്രമാണ് ഇപ്പോൾ. എന്ത് ചെയ്യുമ്പോഴും കൂട്ടായി സെൽ ഫോൺ വേണം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ മൊബൈൽ നോക്കുന്നവരാണ് കൂടുതലും. രാത്രി കിടക്കുന്നതിന് മുമ്പും അവസാനമായി എല്ലാം ഒന്നു കൂടി നോക്കണം. ഉറക്കം കണ്ണിൽ തടഞ്ഞാലോ തലയിണയ്ക്ക് കീഴിൽ മൊബൈൽ വെച്ച് ഉറങ്ങുകയും ചെയ്യും. ഫോൺ ഇങ്ങനെ  അടുത്തുവെച്ച് ഉറങ്ങിയാൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. എക്‌സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.   തലച്ചോറിലെ ക്യാൻസറിനുള്ള സാധ്യതയാണ് ഏറ്റവും കൂടുതൽ. തലച്ചോറിലെ ട്യൂമർ, ഉമിനീർ ഗ്രന്ഥിയിലെ ക്യാൻസർ എന്നിവയ്ക്കും സാധ്യതയുണ്ട്. ഫോൺ പുറത്തുവിടുന്ന റേഡിയേഷൻ തരംഗങ്ങളാണ് ഇതിന് കാരണം. ഈ വിഷയത്തിൽ ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടാണിത്. 
റേഡിയേഷൻ കാരണം പുരുഷൻമാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനത്തിൽ വ്യക്തമായി. ഫോണിൽനിന്ന് സിഗ്‌നൽ ടവറുകളിലേക്ക് പോകുമ്പോൾ റേഡിയേഷൻ ചുറ്റിലും വ്യാപിക്കുന്നു. ഇത് ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തിപ്പെടുന്നു. തലച്ചോറിലെ കോശങ്ങൾ താരതമ്യേന മൃദുവാണ്. കോശങ്ങളെ ഈ റേഡിയേഷൻ മാരകമായി ബാധിക്കും.
 

Latest News