Sorry, you need to enable JavaScript to visit this website.

 ബോളിവുഡിനെ നശിപ്പിച്ചത് കെ ജി എഫും  കശ്മീര്‍ ഫയല്‍സും- രാം ഗോപാല്‍ വര്‍മ

മുംബൈ- ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിലൊന്നാണ് കെജിഎഫ്2. 1000 കോടിയ്ക്ക് മുകളിലാണ് ചിത്രം കലക്ട് ചെയ്തത്. കെജിഎഫ്2, പുഷ്പ,ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ബോളിവുഡില്‍ നിന്നും കാര്യമായ വിജയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ കെജിഎഫ്2വിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കെജിഎഫ്2, കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളാണ് എല്ലാം നശിപ്പിച്ചതെന്ന് രാംഗോപാല്‍ വര്‍മ പറയുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ ബോളിവുഡിലെ ആര്‍ക്കും തന്നെ കെജിഎഫ് 2 ഇഷ്ടമായില്ല. നമുക്ക് ഇഷ്ടമല്ലാത്ത ചിത്രം വലിയ കലക്ഷന്‍ നേടുമ്പോള്‍ എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാത്ത ഒരു ആശയക്കുഴപ്പത്തിലാകും നമ്മള്‍. ഒരു വലിയ ബോളിവുഡ് ഡയറക്ടര്‍ എന്നോട് പറഞ്ഞത്. ഞാന്‍ അഞ്ച് വട്ടമെങ്കിലും സിനിമ കാണാന്‍ ശ്രമിച്ചു. പക്ഷേ അര മണിക്കൂര്‍ കൂടി കണ്ടിരിക്കാനായില്ല എന്നാണ്.
കെജിഎഫ് 2 ഒരു വലിയ വൃക്ഷം പോലെയാണെന്നും അതിന്റെ നിഴലില്‍ മറ്റൊരു മരവും വളരുന്നില്ലെന്നും നേരത്തെ രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തിരുന്നു. കെജിഎഫിന്റെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നും നേരത്തെ രാംഗോപാല്‍ വര്‍മ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകളുടേയും പൂര്‍ണ പിന്തുണ ലഭിച്ച ചിത്രമായിരുന്നു കശ്മീര്‍ ഫയല്‍സ്. കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ താന്‍ അനേക വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി കണ്ട ചിത്രമാണിതെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിയിരുന്നു. 


 

Latest News