ജിദ്ദ-മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് താരങ്ങളും ആരാധകരും ജന്മദിനാശംസ നേരുമ്പോള്‍ സവിശേഷമായൊരു വീഡിയോ തയാറക്കായരിക്കയാണ് ജിദ്ദ പ്രവാസിയും വ്‌ളോഗറുമായ സമീര്‍ മുഹമ്മദ്.
32 ഭാഷകളില്‍ മമ്മൂക്കാക്ക് പിറന്നാളാശംസ നേരുന്നതാണ് വീഡിയോ. പാലക്കാട് പട്ടാമ്പിയിലെ മതുപ്പള്ളി സ്വദേശിയായ സമീര്‍ ജിദ്ദയില്‍ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.
മമ്മൂട്ടിയെന്ന നടനവിസ്മയത്തെ മറ്റുള്ളവര്‍ക്ക് കൂടി ബോധ്യപ്പെടുത്തി കൊടുക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് സാം വ് ളോഗ്‌സിലൂടെ പ്രശസ്തനായ സമീര്‍ പറഞ്ഞു.