Sorry, you need to enable JavaScript to visit this website.

സൈറസ് മിസ്ത്രിയുടെ മരണം: പിന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കല്‍ പ്രധാനം

ന്യൂദല്‍ഹി- ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകട മരണം വാഹന സുരക്ഷയെക്കുറിച്ച പുതിയ ചോദ്യങ്ങളുയര്‍ത്തുന്നു.

ഞായറാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ മിസ്ത്രിയും (54) സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും മരിച്ചു. എസ്.യു.വി ഓടിച്ചിരുന്ന അനഹിത പണ്ടോള്‍ (55), ഭര്‍ത്താവ് ഡാരിയസ് പണ്ടോള്‍ (60) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവര്‍ ഓടിച്ച കാര്‍ മൊത്തത്തില്‍ ഏഴ് എയര്‍ബാഗുകളോടെയാണ് വരുന്നത്. കാറില്‍ പിന്നിലെ യാത്രക്കാര്‍ക്ക് മുന്നില്‍ എയര്‍ബാഗുകളില്ല, വശങ്ങളില്‍ കര്‍ട്ടന്‍ എയര്‍ബാഗുകള്‍ മാത്രം. മറ്റേതൊരു കാറിനെയും പോലെ എയര്‍ബാഗുകളും 'എസ്ആര്‍എസ്' അല്ലെങ്കില്‍ സപ്ലിമെന്ററി റെസ്ട്രെയിന്റ് സിസ്റ്റം ആണ്. കാറുകളിലെ പ്രാഥമിക നിയന്ത്രണ സംവിധാനം സീറ്റ് ബെല്‍റ്റാണ്.

അതിനാല്‍, എന്‍ട്രി ലെവല്‍ മോഡലുകളിലായാലും മിസ്ത്രി ഉപയോഗിച്ചിരുന്നതുപോലുള്ള ഉയര്‍ന്ന ആഡംബര കാറുകളിലായാലും പിന്‍യാത്രക്കാരുടെ സുരക്ഷക്ക് സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം നിര്‍ണായകമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.

സംഭവിച്ചേക്കാവുന്നത് എടുത്തുകാണിച്ചുകൊണ്ട്, എംസിസിഐഎ, പിനാക്കിള്‍ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എംഡിയുമായ ഡോ. സുധീര്‍ മേത്ത പറഞ്ഞു: 'സീറ്റ്‌ബെല്‍റ്റുകള്‍ ജീവന്‍ രക്ഷിക്കുന്നു, മുന്നിലോ പിന്‍സീറ്റിലോ, അത് പരമപ്രധാനമാണെന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും അമിതവേഗത്തില്‍ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചപ്പോള്‍ മിസ്ത്രി മുന്‍വശത്തേക്ക് തെറിച്ചുവീണതാണെന്നും കരുതുന്നു.

 

Latest News