Sorry, you need to enable JavaScript to visit this website.

'ന്നാ താൻ കേസ് കൊട്' തിരുവോണ  ദിനത്തിൽ ഒ.ടി.ടിയിൽ

ചങ്ങനാശേരി- 'ന്നാ താൻ കേസ് കൊട്' ഒ.ടി.ടിയിൽ, തിരുവോണ ദിനത്തിൽ എത്തുന്ന സിനിമയുടെ പുതിയ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഓഗസ്റ്റ് 11ന് തിയേറ്റുകളിൽ എത്തിയ ന്നാ താൻ കേസ് കൊട് ആദ്യ ആഴ്ചയിൽ തന്നെ 25 കോടി ക്ലബ്ബിൽ എത്തിയിരുന്നു.ഇപ്പോഴും പ്രദർശനം തുടരുന്ന സിനിമ 50 കോടിയിൽ കൂടുതൽ കലക്ഷൻ നേടിയ വിവരം നിർമ്മാതാക്കൾ പങ്കുവെച്ചിരുന്നു. പ്രദർശനത്തിനെത്തി പതിനെട്ട് ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. ഇപ്പോഴിതാ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രദർശനത്തിനെത്തും.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' ഓണചിത്രമായി പ്രേക്ഷകരുടെ വീട്ടിലേക്ക് എത്തും.
 

Latest News