Sorry, you need to enable JavaScript to visit this website.

പക്ഷം ചേരുന്ന പോലീസാണെങ്കില്‍ നാളെ നിങ്ങളും ജയിലിലാകും-ടീസ്റ്റ

അഹമ്മദാബാദ്- നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പോലീസ് സത്യസന്ധതയും നിഷ്പക്ഷതയും പുലര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത്  ആക്ടീവിസ്റ്റുകള്‍ക്ക് മാത്രമല്ല ആര്‍ക്കും ഭീഷണിയാകുമെന്ന് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്.
ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ ഉള്‍പ്പെടെ രാജ്യത്ത് നിരവധി നിയമങ്ങളുണ്ട്. ഇവ പോലീസ് നിഷ്പക്ഷതയോടെ സ്വതന്ത്രമായി വേണം നടപ്പിലാക്കാനെന്ന് അവര്‍ പറഞ്ഞു.
2002 ലെ ഗുജറാത്ത് കലാപക്കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ കള്ളതെളിവുണ്ടാക്കിയെന്ന് ആരോപിച്ച് സബര്‍മതി സെന്‍ട്രല്‍ ജയിലിലടച്ച ടീസ്റ്റ  ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം വാര്‍ത്താ ചാനലായ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു.

ജൂണ്‍ അവസാനം മുംബൈയില്‍ അറസ്റ്റിലായ ടീസ്റ്റക്ക്  70 ദിവസത്തെ തടങ്കലിനുശേഷം  (63 ദിവസം ജയിലില്‍ ഏഴും പോലീസ് കസ്റ്റഡിയിലും) സുപ്രീം കോടതിയാണ് ടക്കാല ജാമ്യം അനുവദിച്ചത്.

നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്യുകയും പിന്നീട് പോലീസ് രക്ഷപ്പെടുന്ന സാഹചര്യവുമാണെങ്കില്‍  അത് നാളെ ആര്‍ക്കും ഭീഷണിയായേക്കാമെന്ന്  മുഹമ്മദ് സുബൈറിന്റെയും മറ്റുള്ളവരുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.
തന്റെ ട്വീറ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജൂണില്‍ അറസ്റ്റിലാകുകയും പിന്നീട് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്ത വസ്തുതാ പരിശോധകനാണ് മുഹമ്മദ് സുബൈര്‍.  ആക്ടീവിസ്റ്റില്‍നിന്ന് ആരംഭിച്ച് രാജ്യത്ത് ആരും അറസ്റ്റിലാകുമെന്ന സ്ഥതി ആശങ്കാജനകമാണ്.  ഭരണഘടന നല്‍കന്ന അവകാശം വ്യക്തിയില്‍ നിന്ന് എടുത്തുകളയാനാവില്ല. വ്യക്തിസ്വാതന്ത്ര്യമാണ് പ്രധാനമെന്ന് രാജ്യം തിരിച്ചറിയണമെന്ന്  സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) സന്നദ്ധ സംഘടനയുടെ  സ്ഥാപക ട്രസ്റ്റിയായ ടീസ്റ്റ് പറഞ്ഞു.
രാജ്യത്ത് ജാമ്യവ്യവസ്ഥകള്‍ എന്തായിരിക്കണമെന്നതിനെ കുറിച്ച് ജൂലൈ 11 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ശക്തമായ വിധിയുണ്ട്.  സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും രണ്ടുമൂന്ന് ആഴ്ചയ്ക്കുള്ളില്‍ ജാമ്യാപേക്ഷ പരിഗണിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്- ജൂണ്‍ 25 ന് മുംബൈയിലെ വസതിയില്‍ നിന്ന് ഗുജറാത്ത് പോലീസ്  പിടികൂടുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ടീസ്റ്റ സെതല്‍വാദ് പറഞ്ഞു.
വിചാരണ തടവുകാര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് അറിയുന്നതിന് വിവിധ ഭാഷകളില്‍ ജയില്‍ മാനുവലുകള്‍ നല്‍കേണ്ടതിന്റെ ആവശ്യകത അവര്‍ എടുത്തുപറഞ്ഞു. അഹമ്മദാബാദ് െ്രെകംബ്രാഞ്ചിന്റെ പോലീസ് കസ്റ്റഡിയില്‍ ഒരു തവണമാത്രമാണ് തന്നെ ചോദ്യം ചെയ്തതെന്നും അത് നാല് മണിക്കൂറോളം നീണ്ടുവെന്നും അവര്‍ വെളിപ്പെടുത്തി.

 

Latest News