മുംബൈ-ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രമായ 'ചുപ്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചീനി കം, പാ, ഷമിതാബ് , പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്ന ടാഗ്‌ലൈനിലാണ് എത്തുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ.
കര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളിലാണ് ഇതിനു മുമ്പ് ദുല്‍ഖര്‍ ബോളിവുഡില്‍ അഭിനയിച്ചു.