Sorry, you need to enable JavaScript to visit this website.

ചൈനയിൽ ഭൂചലനം; മുപ്പത് മരണം

ബെയ്ജിംഗ്- തെക്കുപടിഞ്ഞാറൻ ചൈനയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 30 പേർക്ക് ജീവഹാനി. 
റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സിചുവാൻ പ്രവിശ്യയിലെ കാങ്ഡിംഗ് നഗരത്തിന് തെക്ക് കിഴക്കായി 43 കിലോമീറ്റർ അകലെയാ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.മുപ്പതിലേറെ പേർ മരിച്ചതായി സംസ്ഥാന ടെലിവിഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 
പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിലെ കെട്ടിടങ്ങളെ ഭൂചലനം വിറപ്പിച്ചു. കർശനമായ കോവിഡ് ലോക്ക്ഡൗണിന് കീഴിൽ ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽ കഴിഞ്ഞുവരികയായിരുന്നു. 
'എനിക്ക് കെട്ടിടം ആകെ കുലുങ്ങുന്നതായി തോന്നിയെന്നും താഴത്തെ നിലയിലുള്ള അയൽക്കാരിൽ ചിലർക്ക് ഇത് വളരെ ഭീകരമായ രീതിയിൽ അനുഭവപ്പെട്ടുവെന്നും ചെങ്ഡുവിലെ താമസക്കാരനായ ചെൻ പറഞ്ഞു.
ചെങ്ഡു നിലവിൽ പകർച്ചവ്യാധി തടയുന്നതിനുള്ള ലോക്ഡൗണിന്റെ ഭാഗമായുള്ള കർഫ്യൂവിൽ ആയതിനാൽ ആളുകൾക്ക് പുറത്തേക്ക് പോകാൻ അനുവാദമുണ്ടായിരുന്നില്ല. ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കുറഞ്ഞത് ഒരു പട്ടണത്തിലെങ്കിലും 'ഗുരുതരമായ നാശനഷ്ടങ്ങൾ' ഉണ്ടായിട്ടുണ്ടെന്ന് സർക്കാർ ടി.വി റിപ്പോർട്ട് ചെയ്തു.
 

Latest News