Sorry, you need to enable JavaScript to visit this website.

എനിക്ക് പ്രായമാകുന്നു, നീ അതേ പോലെ; ഭാര്യയോട് ദുല്‍ഖര്‍

കൊച്ചി- ഭാര്യ അമാലിനു പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ് വൈറലായി.
ഒന്നിച്ചുള്ള 12 വര്‍ഷങ്ങളില്‍ തനിക്ക് പ്രായമായെന്നും നീ ഇപ്പോഴും പഴയപോലെ തന്നെയാണെന്നുമാണ് ദുല്‍ഖര്‍ കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ അമാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്

എന്റെ പ്രിയപ്പെട്ട് ആമിന് സന്തോഷകരമായ പിറന്നാളാശംസകള്‍. നമ്മള്‍ ഒന്നിച്ച് ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. ഈ സമയങ്ങളെല്ലാം എവിടേക്കാണ് പോകുന്നത്. ഞാന്‍ പ്രായമായിക്കൊണ്ടിരിക്കുകയാണ് പക്ഷേ നീ ഇപ്പോഴും പഴയപോലെയാണ്. ഞാന്‍ എപ്പോഴും മാറിനില്‍ക്കുമ്പോള്‍ എല്ലാം ചേര്‍ത്തു നിര്‍ത്തുന്നതിന് നന്ദി. അച്ഛനും അമ്മയുമായി മരിയയ്ക്കായി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനും നമ്മുടെ ജീവിതത്തിലെ പുതിയ അധ്യായങ്ങളെല്ലാം എഴുതിച്ചേര്‍ത്തതിനും നന്ദി. എനിക്കൊപ്പം എന്നും ലോകം ആസ്വദിക്കുന്നതിനും നന്ദി. ഏറ്റവും മികച്ച ബര്‍ത്ത്‌ഡേ ആയിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കുന്നതുപോലെ, സിംപിളും സ്വീറ്റും സ്‌നേഹം നിറഞ്ഞ നിന്റെ ആളുകള്‍ക്ക് ഒപ്പമുള്ളത്.

 

 

Latest News