Sorry, you need to enable JavaScript to visit this website.

സിറിയയിലെത്താന്‍ ഷമീമയെ കനേഡിയന്‍ ഏജന്റുമാര്‍ സഹായിച്ചു, പുതിയ അന്വേഷണം

ലണ്ടന്‍- ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന്റെ സിറിയയിലേക്കുള്ള യാത്രക്ക് സുരക്ഷാ സേനകള്‍ സഹായിച്ചുവെന്ന ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തെ കനേഡിയന്‍ ഇന്റലിജന്‍സ് പിന്തുണക്കുമെന്ന് റിയിച്ചതായി ഷമീമയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ അറിയിച്ചു.
ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് പോയതിനെ തുടര്‍ന്ന് ഷമീമയുടെ യു.കെ പൗരത്വം റദ്ദാക്കിയിരുന്നു. 2015 ല്‍ യുവതിയുടെ സിറിയന്‍ യാത്ര സുഗമമാക്കുന്നതില്‍ സുരക്ഷാ ഏജന്‍സികളുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് കനേഡിയന്‍ ഇന്റലിജന്‍സ് സഹായിക്കുക.
പുതിയ പുസ്തകത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ഏജന്റുമാര്‍ക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്ന് ഷമീമിയുടെ കുടുംബ അഭിഭാഷക തസ്‌നിമേ അകുഞ്ജി  പറഞ്ഞു.
ഷമീമ ബീഗത്തെയും ലണ്ടനില്‍ നിന്നുള്ള മറ്റ് രണ്ട് കൗമാരക്കാരികളേയും സിറിയയില്‍ എത്തിക്കാന്‍ സഹായിച്ച ഐ.എസ് മനുഷ്യക്കടത്തുകാരനായ മുഹമ്മദ് അല്‍റഷീദാണ് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സുമായുള്ള ബന്ധം പുസ്തകത്തില്‍ വെളിപ്പെടുത്തിയത്.

 

Latest News