ന്യൂദല്‍ഹി- ഗൂഗിള്‍ ഹാംഗ്ഔട്ട്‌സ് പ്ലാറ്റ്‌ഫോം സര്‍വ്വീസ് അവസാനിപ്പിക്കുന്നു. പകരം ഡിഫോള്‍ട്ട് ചാറ്റ് ആപ്ലിക്കേഷനിലേക്ക് മാറ്റുമെന്നാണ് കമ്പനി പറയുന്നത്. 2022 നവംബര്‍ ഒന്നിനകം ഗൂഗിള്‍ ചാറ്റിലേക്ക് മാറണമെന്ന് കമ്പനി അറിയിക്കുന്നു.
ഗൂഗിള്‍ ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചത് 2020-ല്‍ ആണ്. അതിനുശേഷം ഗൂഗിള്‍ ഹാംഗ്ഔട്ടില്‍നിന്ന് ഗൂഗിള്‍ ചാറ്റിലേക്ക് മാറാന്‍ കമ്പനി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗൂഗിള്‍ ഹാംഗ്ഔട്ടുകളെ ഒഴിവാക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു.
2022 നവംബര്‍ 1 വരെ ഹാങ്ങൗട്ടിലേക്കുള്ള ആക്സസ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചത്. ഇതിന് ശേഷം, ഉപയോക്താക്കളെ വെബ് ചാറ്റിലേക്ക് റീഡയറക്ടു ചെയ്യും. 2023 ജനുവരി 1 വരെ ഹാങ്ങൗട്ട് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാം.