മുംബൈ- നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് ബോളിവുഡ് പ്രേക്ഷകര്‍ക്ക് സുപരിചതയാണ്. അനുരാഗിന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആലിയ. യൂട്യൂബ് വ്‌ളോഗറായ ആലിയയ്ക്ക് നിരവധി ആരാധകരാണുള്ളത്.ഇപ്പോഴിതാ തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെ ടോക്‌സിക് പ്രണയത്തില്‍ നിന്നും താനെങ്ങനെ പുറത്തുകടന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആലിയ. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ടോക്‌സിക് പ്രണയത്തെപറ്റി ആലിയ വ്യക്തമാക്കിയത്. താനും ഒരു പ്രണയത്തില്‍ അകപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും പുറത്തുകടക്കുക എന്നത് എളുപ്പമല്ല. പ്രത്യേകിച്ച് കുറച്ച് കാലമായി ഒരുമിച്ച് ഉള്ളവരാാണെങ്കില്‍ ആലിയ പറയുന്നു.ബന്ധത്തേക്കാള്‍ നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത് നിങ്ങളുടെ മാനസികാരോഗ്യത്തിനാണ്. അത് മാത്രം മതിയെന്നാണ് ആലിയ പറയുന്നത്. അതേ വീഡിയോയില്‍ തന്നെ ബന്ധങ്ങള്‍, പ്രണയം, സൗഹൃദങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍ക്കും ആലിയ ഉത്തരം നല്‍കുന്നുണ്ട്.