മുംബൈ- കലാരംഗത്ത് ക്രിയാത്മക വിമര്‍ശനങ്ങളും ട്രോളുകളും ഒന്നല്ലെന്ന് നടിയും മോഡലുമായ എറിക്ക് ജെ. ഫെര്‍ണാണ്ടസ്. പെണ്‍ രണ്‍വീര്‍ സിംഗെന്നും
മഞ്ജുലികയെന്നും മറ്റും വിളിച്ച് ആളുകള്‍ ട്രോളിയതിനെ തുടര്‍ന്നാണ് എറിക്കയുടെ പരാമര്‍ശം.
2013 ല്‍ ഡിസ്‌നി സീരീസായ് ദ സ്യൂട്ട് ലൈഫ് ഓഫ് കരണ്‍ ആന്റ് കബീറില്‍ അതിഥി റോളില്‍ പ്രത്യക്ഷപ്പെട്ടാണ് സൗന്ദര്യമത്സര ജേതാവ് കൂടിയായ അറിക്ക ഫെര്‍ണാണ്ടസ് അഭിനയരംഗത്ത് എത്തിയത്. കുച്ച് റംഗ് പ്യാര്‍കെ ഐസെ ബി തുടങ്ങിയ ഷോകളിലൂടെ ടെലിവിഷന്‍ മേഖലയില്‍ പ്രശസ്തി നേടി.
തന്റെ ശരീരപ്രകൃതിയെയാണ് ആളുകള്‍ ചോദ്യം ചെയ്യുന്നതെന്നും ട്രോളുകളെ വിമര്‍ശനമായി കാണാനാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു നടിയും മോഡലും എങ്ങനെ ആയിരിക്കണമെന്ന് ആളുകള്‍ക്ക് മുന്‍ധാരണയുണ്ട് അതുവെച്ചാണ് അവര്‍ അളക്കുന്നത്. എന്നാല്‍ ഒത്ത ശരീരമെന്ന നിര്‍വചനം ഒരിക്കലും ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുറച്ച് മുമ്പ്, ഒരു അവാര്‍ഡ് ഷോയുടെ റെഡ് കാര്‍പെറ്റില്‍ വൈക്കിംഗ് ലുക്ക് അവതരിപ്പിച്ചതോടെയാണ് ഫെര്‍ണാണ്ടസിനെതിരെ കടുത്ത ട്രോളുകള്‍ വന്നത്. ചിലര്‍ പെണ്‍ രണ്‍വീര്‍ സിംഗ് എന്നും മഞ്ജുലിക എന്നും വിളിച്ചപ്പോള്‍ മറ്റു ചിലര്‍ പരിപാടി മെറ്റ് ഗാലയാണെന്ന് തെറ്റിദ്ധരിച്ചു. സംഘാടകര്‍ സജ്ജമാക്കിയ ഒരു തീം അവതരിപ്പിച്ചതിന് തന്നെ ട്രോളുന്നത് വിരോധാഭാസമാണെന്ന് എറിക്ക ഫെര്‍ണാണ്ടസ് പറഞ്ഞു.