Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥനില്‍ അനുപം ഖേറുമുണ്ട്, ഷൂട്ടിംഗ് തുടങ്ങി

ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ ഭാഗമാകാന്‍ ബോളിവുഡ് നടന്‍ അനുപം ഖേറും എത്തുന്നു. ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അനുപം ഖേര്‍ ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അനുപം ഖേര്‍ ഇതിനോടകം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു. ഇതിന് മുമ്പ് പ്രജ, പ്രണയം, കളിമണ്ണ് എന്നീ മലയാളം ചിത്രങ്ങളില്‍ അനുപം ഖേര്‍ അഭിനയിച്ചിട്ടുണ്ട്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് റാഫി കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.

പ്രഖ്യാപന സമയം മുതല്‍ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരിടവേളക്ക് ശേഷം നിര്‍ത്തിവെച്ചിരുന്ന സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് ആദ്യം പുനരാരംഭിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.  നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് ഷൂട്ടിംഗ് പുനരാരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റര്‍  എന്നിവക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.

 

Latest News