മുംബൈ- ബോക്‌സ് ഓഫീസില്‍ ലാല്‍ സിംഗ് ഛദ്ദ വന്‍ പരാജയമായതോടെ നിര്‍മ്മാതാക്കളുടെ നഷ്ടം നികത്താന്‍ പ്രതിഫലം ഒഴിവാക്കാന്‍ തീരുമാനിച്ച് ആമിര്‍ ഖാന്‍. ബോക്‌സ് ഓഫീസില്‍ സിനിമയ്ക്ക് 100 കോടി രൂപ തികച്ച് നേടാനായില്ല. ലാല്‍ സിംഗ് ഛദ്ദയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളായ വയകോം 18ന് 100 കോടി നഷ്ടപ്പെട്ടു. എന്നാല്‍ ആമിര്‍ തന്റെ പ്രതിഫലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍, സ്റ്റുഡിയോയ്ക്ക് നഷ്ടം താരതമ്യേന കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ആമിര്‍ ഖാന്‍ നഷ്ടം സ്വയം ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
സിനിമയ്ക്കായി ആമിര്‍ ഖാന്‍ നാല് വര്‍ഷം നല്‍കിയെങ്കിലും അതില്‍ നിന്ന് ഒരു പൈസ പോലും നേടിയിട്ടില്ല. ലാല്‍ സിംഗ് ഛദ്ദയ്ക്കുള്ള അവസരം നല്‍കിയതിനെ തുടര്‍ന്ന്, അദ്ദേഹത്തിന് 100 കോടി രൂപയ്ക്ക് മുകളിലാണ് നഷ്ടമായത്. പക്ഷേ പരാജയത്തിന്റെ പഴി പൂര്‍ണമായും സ്വയം ഏറ്റെടുക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്യൂ എന്ന് ആമിര്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസ് വിധി നിര്‍മ്മാതാക്കളുടെ ആ തീരുമാനം മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. സിനിമ റിലീസായി ചെയ്ത് എട്ട് ആഴ്ചയ്ക്കുള്ളില്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റി്‌പ്പോര്‍ട്ട്.
ര