Sorry, you need to enable JavaScript to visit this website.

കഷ്ടപ്പാടിന്റെ ആദ്യ കാലം തുറന്നു  പറഞ്ഞ് കങ്കണ റണാവത്

മുംബൈ- ബോളിവുഡ് പാരമ്പര്യവുമില്ലാതെ ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്ന താരമാണ് കങ്കണ റണാവത്. അഭിനയത്തിനൊപ്പം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചും താരം ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ബോളിവുഡ് മുഖ്യധാരയില്‍ നിന്ന് വ്യത്യസ്ഥമായി വലതുപക്ഷ തീവ്ര രാഷ്ട്രീയത്തെ പിന്തുണക്കുന്നതിലും പിശുക്ക് കാണിക്കാറില്ല. 2006ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കങ്കണയുടെ അരങ്ങേറ്റം. എന്നാല്‍, 2013ല്‍ പുറത്തിറങ്ങിയ ക്യൂന്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇതോടെ ബോളിവുഡ് സിനിമാ ലോകത്ത് കങ്കണയുടെ പേര് മുഴങ്ങിക്കേട്ടു. പിന്നീട് തുടര്‍ച്ചയായി കങ്കണ ഹിറ്റുകള്‍ സ്വന്തമാക്കി.
ചെയ്യുന്ന സിനിമകളില്‍ പ്രധാന്യമുള്ള വേഷങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുള്ള താരമാണ് കങ്കണ. തനു വെഡ്‌സ് മനു റിട്ടേണ്‍സ്, മണികര്‍ണിക, പങ്ക, മെന്റല്‍ ഹേ ക്യാ, ധാക്കഡ്, തലൈവി തുടങ്ങിയ സിനിമകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാവും. എന്നാല്‍ ഒരുകാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ച നടിയാണ് കങ്കണ.
ഗ്യാങ്സ്റ്റര്‍ ഇറങ്ങുന്നതിന് മുമ്പ് കങ്കണയ്ക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഗ്യാങ്സ്റ്ററില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന് കങ്കണ തുറന്നുപറഞ്ഞിരുന്നു. വളരെ മോശമായ ഓഫറായിരുന്നെങ്കിലും ചെയ്യാമെന്ന് കരുതിയെന്നാണ് താരം പറഞ്ഞത്.
പോണ്‍ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. തനിയ്ക്ക് ധരിക്കാനായി ഒരു മേലങ്കി മാത്രമാണ് നല്‍കിയത്. അതിനുള്ളില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇത് ശരിയല്ലെന്ന് തോന്നി. അന്ന് 17, 18 വയസാണ് പ്രായം. ഇതിനിടെയാണ് ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിന്റെ ഓഫര്‍ വന്നത്. അങ്ങനെ ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കങ്കണ പറഞ്ഞു.
സമീപകാലത്തെ കങ്കണയുടെ ചിത്രങ്ങള്‍ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. സിമ്രാന്‍, രംഗൂണ്‍, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, പങ്ക, ധാക്കഡ് തുടങ്ങി പരാജയങ്ങളുടെ ഒരു നീണ്ടനിര തന്നെ കങ്കണയെ തേടിയെത്തി. ഒടുവില്‍ പുറത്തിറങ്ങിയ ധാക്കഡിന് മുടക്കുമുതലായ 80 കോടിയുടെ പകുതി പോലും തിരിച്ചുപിടിക്കാനായില്ല. 
 

Latest News