Sorry, you need to enable JavaScript to visit this website.

ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് പാക് നടി മീഷ ഷാഫി 

പാകിസ്ഥാൻനടനും ഗായകനുമായ അലി സഫറിനെതിരെ ലൈംഗിക ആരോപണവുമായി നടി മീഷ ഷാഫി. ഹോളിവുഡിൽതുടക്കം കുറിച്ച മീ ടൂ ക്യാമ്പെയിന്റെ ഭാഗമായാണ് മീഷ തനിക്കനുഭവിക്കേണ്ടി വന്ന ലൈംഗീക അതിക്രമത്തെ കുറിച്ച് തുറന്നുപറയുന്നത്. ട്വിറ്ററിലൂടെ മീഷ തന്റെ ദുരനുഭവം തുറന്നു പറഞ്ഞത്. ഒന്നിലേറെ തവണ തന്നെ പീഡിപ്പിച്ചിട്ടുണ്ട്. 
മീഷയുടെ ട്വീറ്റിന് പിന്നാലെ ആരോപണം നിഷേധിച്ച് അലി സഫർരംഗത്തെത്തി. മീ ടു ക്യാംപയിനിനെ ബഹുമാനിക്കുന്നുവെന്നും എന്നാൽഅടിസ്ഥാനരഹിതമായ ആരോപണമാണ് മീഷയുടെതെന്നും അലി സഫർട്വീറ്റ് ചെയ്തു. ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. മീഷക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾഉന്നയിക്കാൻആഗ്രഹിക്കുന്നില്ലെന്നും അലി പറഞ്ഞു. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷമങ്ങളുടെ കാര്യത്തിൽ അയൽരാജ്യവും ഒട്ടും മോശമലല്. പാക്കിസ്ഥാനിലെ വനിത കൂട്ടായ്മകൾമീഷയെ ആശ്വസിപ്പിക്കാൻരംഗത്തുണ്ട്. 

Latest News