മുംബൈ- 1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷപ്പെട്ട പ്രതി അബു സലീമിന്റെ പരോള്‍ അപേക്ഷ തള്ളി. സയദ് ബഹര്‍ കൗസറിനെ വിവാഹം ചെയ്യുന്നതിന് 45 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാണ് സലീം ആവശ്യപ്പെട്ടിരുന്നത്. 48-കാരനായ ഈ ഗുണ്ടാ നേതാവ് മുംബൈയിലെ തലോജ ജയിലിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷമാണ് മുംബൈയിലെ ടാഡ കോടതി സലീമിനെ ശിക്ഷിച്ചത്. ഗുജറാത്തില്‍ നിന്നും ആയുധങ്ങള്‍ മുംബൈയില്‍ എത്തിച്ചതിനാണ് കേസില്‍ സലീമിനെ ശിക്ഷിച്ചത്. 2002-ല്‍ പോര്‍ചുഗലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്്. വധ ശിക്ഷ നല്‍കില്ലെന്ന ഉറപ്പിന്‍മേല്‍ 2005-ലാണ് വിചാരണയ്ക്കായി പോര്‍ചുഗള്‍ സലീമിനെ ഇന്ത്യയ്ക്കു വിട്ടു നല്‍കിയത്.
257 പേരുടെ മണത്തിനിടയാക്കിയ സ്‌ഫോടനക്കേസില്‍ 100-ലേറെ പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്. ഇവരിലൊരാളായ യാക്കൂബ് മേമനെ 2015-ല്‍ തൂക്കിലേറ്റിയിരുന്നു.