കോഴിക്കോട്- ഓഗസ്റ്റ് 11ന് തിയേറ്റുകളിൽ എത്തിയ ന്നാ താൻ കേസ് കൊട് ആദ്യ ആഴ്ചയിൽ തന്നെ 25 കോടി ക്ലബ്ബിൽ എത്തിയിരുന്നു. ഇപ്പോഴും പ്രദർശനം തുടരുന്ന സിനിമ 50 കോടിയിൽ കൂടുതൽ കലക്ഷൻ നേടിയ വിവരം കുഞ്ചാക്കോ ബോബൻ കൈമാറി. 18 ദിവസത്തിനുള്ളിൽ ആണ് 50 കോടി ക്ലബ്ബിൽ താൻ കേസ് കൊട് എത്തിയത്. തിയേറ്ററുകളിൽ ഇപ്പോഴും സിനിമ പ്രദർശനം തുടരുന്ന കാര്യവും കുഞ്ചാക്കോ ബോബൻ ആരാധകരെ ഓർമിപ്പിച്ചു. മികച്ച വിജയം സമ്മാനിച്ച പ്രേക്ഷകരോട് നടൻ നന്ദിയും പറഞ്ഞു. കോഴിക്കോട് ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ പല തിയേറ്ററുകളിലായി നിരവധി സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചു വരുന്നത്. രസകരമായ പോസ്റ്ററുകളാണ് ഓരോ ആഴ്ചയും പുറത്തിറക്കുന്നത്.