നോയിഡ- നോയിഡയിലെ വിവാദ ഇരട്ട പാർപ്പിട സമുച്ചയം ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കും. മരട് പാർപ്പിട സമുച്ചയം പൊളിച്ചുനീക്കിയ കമ്പനിയാണ് നോയിഡയിലെ കെട്ടിടവും പൊളിക്കുന്നത്. ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കുന്ന പൊളിക്കൽ നടപടി ഒമ്പത് സെക്കൻഡിനുള്ളിൽ പൂർത്തിയാകും.
103 അടി ഉയരമുള്ള 40 നില ഗോപുരങ്ങൾ 20,000 ഇലക്ട്രോണിക് സർക്യൂട്ടുകൾ ഉപയോഗിച്ചാണ് പൊളിച്ചുനീക്കുന്നത്. കെട്ടിടത്തിലെ താമസക്കാരെയും സമീപവാസികളെയും അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി വിധിയേതുടർന്നാണ് പൊളിച്ചുനീക്കുന്നത്.
വിശാലമായ പൂന്തോട്ടവും അടിസ്ഥാന സൗകര്യങ്ങളും നിർമിക്കാമെന്ന് വാഗ്ദാനം നൽകിയ സ്ഥലത്ത് കമ്പനി ഇരട്ട ഗോപുരം നിർമിച്ച് അധിക ലാഭമുണ്ടാക്കാൻ ശ്രമിച്ചുവെന്നന്നാണ് സൂപ്പർടെക് എമറാൾഡ് ടവറിലെ നിവാസികൾ നൽകിയ പരാതി.
ഒരു ദശാബ്ദക്കാലമായി നിയമയുദ്ധം നടന്നുവരികയായിരുന്നു.