Sorry, you need to enable JavaScript to visit this website.

VIDEO അതിവേഗ വന്ദേഭാരത് ട്രെയിന്‍; വീഡിയോ പുറത്തുവിട്ട് മന്ത്രി

ന്യൂദല്‍ഹി- മണിക്കൂറില്‍ 180 കി.മീ വേഗതയില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനിന്റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു. കോട്ട നാഗ്ഡ സെക് ഷനിലാണ് വന്ദേഭാര്ത-2 ട്രെയിനിന്റെ സ്പീഡ് പരിശോധന നടന്നത്. 120,130,150,180 കി.മീ വേഗതകളിലായിരുന്നു പരീക്ഷണ ഓട്ടമെന്ന് അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയോട് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു. മുന്നോട്ട് കുതിക്കുന്ന ഇന്ത്യ എന്നാണ് അദ്ദേഹത്തിന്റെ കമന്റ്

200 രൂപയുടെ കീറിയ നോട്ട്
വാങ്ങിയില്ല; പിസ്സ വിതരണക്കാരനുനേരെ വെടി

ഷാജഹാന്‍പുര്‍-ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പിസ്സ എത്തിക്കുന്ന 21 കാരന് വെടിയേറ്റു. കീറിയ 200 രൂപ നോട്ട് എടുക്കാത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. നിറയൊഴിച്ചയാളെയും സഹോദരനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. പിസ്സ ഡെലിവറി ബോയിയും സഹപ്രവര്‍ത്തകനും ആദ്യം 200 രൂപയുടെ നോട്ട് വാങ്ങിയിരുന്നുവെങ്കിലും കീറിയതാണെന്നു തിരിച്ചറിഞ്ഞ് മടക്കി നല്‍കിയതോടെയാണ് സംഭവം.

 

Latest News