ഉന്നാവൊ പീഡനക്കേസ് പ്രതിയായ ബിജെപി എംഎല്‍എയുടെ സുരക്ഷ പിന്‍വലിച്ചു

ലഖ്‌നൗ- ഉന്നാവൊയില്‍ പെണ്‍കുട്ടിയെ തടങ്കലിലിട്ട് കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ വൈ കാറ്റഗറി സുരക്ഷ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. കമാന്‍ഡോകളും പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന 11 അംഗ സുരക്ഷ സന്നാഹമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. 

ഒരു വര്‍ഷം മുമ്പ് നടന്ന പീഡനക്കേസില്‍ ഇതുവരെ പോലീസ് നടപടിയെടുക്കാതെ ഒടുവില്‍ പെണ്‍കുട്ടി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്കു മുമ്പില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതോടെയാണ് ഉന്നാവോ പീഡനക്കഥ ഈയിടെ വീണ്ടു വാര്‍ത്തയായത്. തുടര്‍ന്ന് കേസ് അന്വേഷണം പോലീസില്‍ നിന്നും സിബിഐ ഏറ്റെടുക്കുകയായിരുന്നു. അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സിബഐ കഴിഞ്ഞയാഴ്ചയാണ് ഏറെ നാടകീയതകള്‍ക്കൊടുവില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകല്‍, ലൈംഗികാത്രിക്രമം, ബലാല്‍സംഗം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. 


 

Latest News