Sorry, you need to enable JavaScript to visit this website.

വീഡിയോ വൈറലായി; പശുക്കളുമായും നായ്ക്കളുമായും ലൈംഗിക ബന്ധം പതിവാക്കി റിട്ട. ഉദ്യോഗസ്ഥന്‍

ശ്രീകാകുളം- ആന്ധ്രപ്രദേശില്‍ പശുവുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 65 കാരനെതിരെ പോലീസ് കേസെടുത്തു. രാജം മണ്ഡലത്തിലെ കാഞ്ചരം ഗ്രാമത്തിലാണ് സംഭവം. പ്രതിയുടെ പ്രവൃത്തികളുടെ വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വില്ലേജ് റവന്യൂ ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജം പോലീസ് അന്വേഷണം നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
കാഞ്ചരം വില്ലേജില്‍നിന്നുള്ള ലാന്‍ഡ്‌സ് ആന്‍ഡ് സര്‍വേ റിട്ട. അസിസ്റ്റന്റ് ഡയറക്ടറായ പിള്ള രാമകൃഷ്ണ വര്‍ഷങ്ങളായി പശുക്കളുമായും വളര്‍ത്തുനായ്ക്കളുമായും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നയാളാണെന്ന് അന്വേഷണം നടത്തിയ രാജം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.നവീന്‍ കുമാര്‍ പറഞ്ഞു.
ഇയാളുടെ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് അറിയാമായിരുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെ നിരവധി ഗ്രാമവാസികള്‍ ഒഴിവാക്കിയിരുന്നു. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നയാളുടെ വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest News