മുംബൈ- ബോളിവുഡ് സിനിമകള്‍ തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയം ഏറ്റുവാങ്ങുന്നതില്‍ പ്രതികരണവുമായി നടി സ്വര ഭാസ്‌കര്‍. സുശാന്ത് സിങ്ങിന്റെ മരണത്തിന് ശേഷമാണ് ബോളിവുഡിന് ഈ അവസ്ഥയുണ്ടായതെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.
ബോളിവുഡിനെ രാഹുല്‍ഗാന്ധിയുമായി താരതമ്യം ചെയ്യുന്ന പരാമര്‍ശവും സ്വര നടത്തി.എല്ലാവരും അദ്ദേഹത്തെ പപ്പു എന്ന് വിളിക്കുന്നു. അതുകൊണ്ട് എല്ലാവരും അങ്ങനെ വിശ്വസിക്കുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്. തികഞ്ഞ ബുദ്ധിമാനും വാചാലനുമായ വ്യക്തിയാണ് അദ്ദേഹം. ബോളിവുഡിനും പപ്പുഫിക്കേഷന്‍ സംഭവിച്ചു. സ്വര പറഞ്ഞു. സുശാന്ത് സിങ്ങിന്റെ മരണം ബോളിവുഡിന് പ്രേക്ഷകര്‍ക്കിടയില്‍ ചീത്തപേരുണ്ടാക്കിയെന്നും എന്നാല്‍ തിയേറ്ററില്‍ പ്രേക്ഷകരെത്താത്തത് ബോളിവുഡിന്റെ കുറവായി കാണാനാവില്ലെന്നും സ്വര പറഞ്ഞു.