കൊച്ചി- സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയയാണ് ഹണിറോസ്. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ പിന്തുണയാണ്. ഇപ്പോളിതാ നടിയുടെ ഒരു ആരാധകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് ഹണി റോസ് പറഞ്ഞത്. തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരം വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുളള വ്യക്തിയാണ്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ താന്‍ ആണെന്നുമാണ്' എന്നാണ് ഹണി റോസ് പറഞ്ഞത്.
ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ കണ്ടിട്ടില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പിന്നാലെ ഇതെനിക്ക് ട്രോള്‍ കിട്ടാനുള്ള പരിപാടിയാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്.വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആയിരുന്നു ഹണി റോസിന്റെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നിരവധി ചിത്രങ്ങളില്‍ ഹണി റോസ് അഭിനയിച്ചു. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഹണി റോസ് തിളങ്ങി. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയായത്.മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കിലാവട്ടെ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും ഹണി ഇപ്പോള്‍ നായികയായി അഭിനയിക്കുന്നുണ്ട്.