ചെന്നൈ- ചെക്ക് തട്ടിപ്പ് കേസില്‍ ദ വാരിയര്‍ സംവിധായകന്‍ എന്‍. ലിംഗുസാമിക്കും സഹോദരനും കോടതി ആറുമാസം വീതം തടവ് വിധിച്ചു. വായ്പ വാങ്ങിയ ഒരു കോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഒരു പ്രൊഡക് ഷന്‍ കമ്പനിയാണ് കോടതിയെ സമീപിച്ചത്. സഹോദരന്മാര്‍ പ്രോഡക് ഷന്‍ കമ്പനിക്ക് നല്‍കിയിരുന്ന ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് കോടതിയിലെത്തിയത്. സിദ്ദാപേട്ട് കോടതിയാണ് ഇരുവര്‍ക്കും ആറു മാസം ജയില്‍ ശിക്ഷ വിധിച്ചത്.