ന്യൂദല്‍ഹി- മദ്യ നയത്തിന് പിന്നാലെ ദല്‍ഹി സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു. ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മാര്‍ച്ചില്‍ 1000 ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതില്‍ ആണ് സി ബി ഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇടപാടില്‍ അഴിമതി ഉണ്ടെന്നു ആരോപിച്ച മുന്‍ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അഭ്യന്തര മന്ത്രാലയതിന്റെ നിര്‍ദേശപ്രകാരം ആണിപ്പോള്‍ സി ബി ഐ നടപടി. അതേസമയം മദ്യനയ കേസില്‍ സി ബി ഐ അന്വേഷണം തുടരുകയാണ്. കേസിലെ കൂടുതല്‍ പ്രതികളെ ഇന്ന് ചോദ്യം ചെയ്‌തേക്കും.