മുംബൈ- ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള തെന്നിന്ത്യന്‍ നായിക എന്ന നേട്ടം സ്വന്തമാക്കി രശ്മിക മന്ദാന. തെന്നിന്ത്യന്‍ താരമായ സാമന്തയെയാണ് താരം പിന്നിലാക്കിയത്. നിലവില്‍ 32.7 മില്യണ്‍ ഫോളോവേഴ്‌സാണ് രശ്മികയ്ക്കുള്ളത്. കരിയറില്‍ വെറും 6 വര്‍ഷങ്ങള്‍ കൊണ്ടാണ് രശ്മിക ഈ നേട്ടത്തിലെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ 24.3 മില്യണ്‍ ഫോളോവേഴ്‌സാണ് സാമന്തയ്ക്കുള്ളത്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷമെത്തിയ താരത്തിന്റെ പുഷ്പയിലെ ഐറ്റം ഡാന്‍സ് ഇന്ത്യ മൊത്തം ശ്രദ്ധ നേടിയിരുന്നു. ഫാമിലി മാനിലെ രാജി എന്ന കഥാപാത്രവും വലിയ സ്വീകാര്യതയാണ് നേടിയത്. 23.4 മില്യണ്‍ ഫോളോവേഴ്‌സുള്ള കാജല്‍ അഗര്‍വാളാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. വിവാഹത്തിന് ശേഷം ആദ്യത്തെ കുട്ടിയുടെ ജനനത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും ചെറിയ ഇടവേളയിലാണ് കാജല്‍.