ന്യൂദല്‍ഹി-ഗൂഗിള്‍ പേ പോലുള്ള യുപിഐ വനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ തള്ളി ധനകാര്യ മന്ത്രാലയം. ഗൂഗിള്‍ പേയും ഫോണ്‍ പേയും അടക്കമുള്ള ഉള്പ്പെയുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഇടാക്കുന്നത് സംബന്ധിച്ച് ആര്‍ബിഐ അഭിപ്രായം തേടിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത്തരമൊരു കാര്യം പരിഗണനയിലില്ലെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രാലയം വ്യക്തമാക്കി.
യുപിഐ എന്നത് പൊതുജനങ്ങള്‍ക്ക് വലിയ സൗകര്യവും സമ്പദ് വ്യവസ്ഥയ്ക്ക് ഉത്പാദനക്ഷമതയും നല്കുന്ന ഡിജിറ്റല്‍ പൊതു സംവിധാനമാണ്. സേവന ദാതാക്കളുടെ ആശങ്കകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
യുപിഐ ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് ആര്‍ബിഐ ഡിസ്കഷന് പേപ്പര്‍ പുറത്തിറക്കിയിരുന്നു. അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു സമാനമായതിനാല്‍ യുപിഐ ഇടപാടിനും ചാര്‍ജ് ബാധകമാണെന്ന് കണക്കാക്കാം എന്നാണ് ആര്‍ബിഐ ചൂണ്ടിക്കാണിച്ചത്.