ന്യൂദല്‍ഹി- പശുവിനെ അറക്കുന്നവരെ കൊല്ലണം എന്ന് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയാണ് രാജസ്ഥാനില്‍ വിവാദ പ്രസംഗവുമായി എത്തിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച് കഴിഞ്ഞു. ഇതുവരെ 5 പേരെ ഇത്തരത്തില്‍ കൊന്നുവെന്ന് അഹൂജ പ്രസംഗത്തില്‍ പറയുന്നു. 2017 ലും 2018 ലും ആള്‍ക്കൂട്ട ആക്രമണം നടത്തി കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്റെയും, രഖ്ബര്‍ ഖാന്റെയും കൊലപാതകങ്ങളാണ് ഇവയില്‍ രണ്ടെണ്ണം എന്നും പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ബിജെപി തള്ളി. മുന്‍ എംഎല്‍എയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. പാര്‍ട്ടിയുടെ അഭിപ്രായമല്ല ഇതെന്നും ബിജെപി അല്‍വാര്‍ യൂണിറ്റ് പ്രതികരിച്ചു.