Sorry, you need to enable JavaScript to visit this website.

 മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട  യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു 

ലഖ്‌നൗ-യു.പിയില്‍ നിന്നൊരു 22 ഫീമെയില്‍ കോട്ടയം കഥ. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയിലാണ് സംഭവം. അമ്മ വീട്ടിലേക്ക് വന്നപ്പോള്‍ കണ്ടത് പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന കാമുകനെയാണ്. ഉടന്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വന്ന് കാമുകന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി മദ്യത്തിന് അടിമപ്പെട്ട ഭര്‍ത്താവില്‍ നിന്നാണ് വേര്‍പിരിഞ്ഞാണ് യുവതി താമസിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ താന്‍ ജോലി ചെയ്യുന്ന ഫാമില്‍ ആയിരുന്നുവെന്ന് യുവതി പറഞ്ഞു. തക്ക സമയത്ത് എത്തിച്ചേര്‍ന്നത് കൊണ്ടാണ് മകളെ തനിക്ക് രക്ഷിക്കാനായത്. വീട്ടിലേക്ക് വന്നപ്പോള്‍ സഹിക്കാനാകാത്ത കാഴ്ചയാണ് കണ്ടത്. അപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി പോയി. തുടര്‍ന്ന് അടുക്കളയില്‍ നിന്ന് കത്തി കൊണ്ട് വന്ന് യുവാവിന്റെ സ്വകാര്യ ഭാഗം മുറിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
യുവാവിനെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടി തന്നെയാണ് ഇത് ചെയ്തതെന്നും ഇതില്‍ കുറ്റബോധമില്ലെന്നും യുവതി വ്യക്തമാക്കി. മുപ്പത്തിരണ്ടുകാരനെതിരെ പോക്‌സോ കേസ് ചുമത്തി കേസ് എടുത്തതായി ലഖിംപുര്‍ഖേരി പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. യുവാവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ ചികിത്സ നല്‍കാനായി ലഖ്‌നോയിലേക്ക് കൊണ്ട് പോയേക്കുമെന്നും പോലീസ് അറിയിച്ചു. എന്നാല്‍, യുവതിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
 

Latest News