ന്യൂദല്‍ഹി- ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷമിട്ട സീതാരാമം ചിത്രത്തെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി വെങ്കയ്യ നായിഡു. വളരെ നാളുകള്‍ക്ക് ശേഷമാണ് നല്ലൊരു സിനിമ ആസ്വദിക്കുന്നതെന്ന് പറഞ്ഞ ്‌ദ്ദേഹം നിര്‍മാതാക്കളെ അഭിനന്ദിച്ചു. വൈകാരിക രംഗങ്ങള്‍ ഇത് എല്ലാവരും കാണേണ്ട സിനിമയാക്കി മാറ്റിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സീതാരാമത്തിലൂടെ തെലുഗ് സിനിമയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്സ ്ഓഫിസ് കളക്ഷന്‍ 50 കോടിയായി. റിലീസ് ദിനം മുതല്‍ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടുന്നുണ്ട്. ചിത്രത്തെ പുകഴ്ത്തി രം?ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിര്‍മയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകന്‍ ഹനു രാഘവപുടി, നിര്‍മ്മാതാവ് അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്സ് എന്നിവരുള്‍പ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങള്‍- വെങ്കയ്യ നായിഡു ട്വിറ്ററില്‍ കുറിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.