Sorry, you need to enable JavaScript to visit this website.

ദുല്‍ഖറിന്റെ പുതിയ ചിത്രം വിലാസിനി മെമ്മോറിയല്‍, ഷൂട്ടിംഗ് തുടങ്ങുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന് 'വിലാസിനി മെമ്മോറിയല്‍' എന്ന് പേര് നല്‍കിയതായി റിപ്പോര്‍ട്ട്. 'കുറുപ്പ്', 'ലൂക്ക' എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് (ചിങ്ങം 1) ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കോമഡി എന്റര്‍ടെയ്‌നര്‍ ആയി എത്തുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ ആകും ഒരുങ്ങുക. ദുല്‍ഖറിനൊപ്പം ഫുട്‌ബോള്‍ പ്രമേയമാക്കി മറ്റൊരു ചിത്രം പദ്ധതിയിട്ടിരുന്നു എങ്കിലും തത്കാലത്തേ്ക്ക് വേണ്ടെന്ന് വച്ചതായാണ് റിപ്പോര്‍ട്ട്. 'കുഞ്ഞിരാമായണ'ത്തിന് തിരക്കഥയൊരുക്കിയ ദീപു പ്രദീപ് ആണ് ദുല്‍ഖര്‍-പ്രവീണ്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു. 'പ്രേമം', 'ഭീഷ്മപര്‍വ്വം' എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ് സി ചന്ദേന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നാളെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ 45 ദിവസമായിരിക്കും.

 

Latest News