മുംബൈ- സിനിമകളിലെ നായകനും നായികയും തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും ചര്‍ച്ചയാകാറുള്ളതാണ്. ഇപ്പോഴിതാ ബോളിവുഡിലെ പ്രായവ്യത്യാസത്തെക്കുറിച്ച് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ട്വിറ്ററിലൂടെയാണ് സംവിധായകന്റെ പ്രതികരണം. 'ചിത്രത്തിന്റെ ക്വാളിറ്റി മറന്നേക്കൂ. 60 വയസുള്ള നായകന്മാര്‍ 2030 വയസുള്ള പെണ്‍കുട്ടികളെ പ്രണയിക്കാനും ഫോട്ടോഷോപ്പ് വഴി മുഖം ചെറുപ്പമായി കാണിക്കാനും ആഗ്രഹിക്കുന്നു. ബോളിവുഡില്‍ അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ട്. യുവാവായി കാണപ്പെടുന്ന കൂളായ ആള്‍ ബോളിവുഡിനെ നശിപ്പിച്ചു. ഒരാള്‍ മാത്രമാണ് ഇതിന് ഉത്തരവാദി' സംവിധായകന്‍ കുറിച്ചു. വിവേക് അഗ്‌നിഹോത്രി വിമര്‍ശനം ഉന്നയിച്ചത് ആമിര്‍ ഖാനെ ആണെന്നാണ് ചിലര്‍ പറയുന്നത്. ബോയ്‌കോട്ട് 'ലാല്‍ സിംഗ് ഛദ്ദ'യുടെ ഭാഗമാണ് ഇതെന്നും ആരോപണമുണ്ട്.
കാശ്മീര്‍ ഫയല്‍സാണ് വിവേക് അഗ്‌നിഹോത്രിയുടെ ഒടുവിലായി റിലീസായ ചിത്രം.കാശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു.