Sorry, you need to enable JavaScript to visit this website.

മോഹന്‍ലാലിന് ബോക്‌സ് ഓഫീസ് ഹിറ്റുകളില്ല,  ദൃശ്യം മൂന്നൊരുക്കി തിരിച്ചു വരവിന് ശ്രമം 

എലത്തൂര്‍- മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന് മൂന്നാം ഭാഗം വരുമെന്ന് സൂചന. ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021 ല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച ചെയ്യാന്‍ ജീത്തു ജോസഫ് തീരുമാനിച്ചതായാണ് വിവരം. മോഹന്‍ലാലുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപകാലത്ത് ബോക്‌സ്ഓഫീസില്‍ വളരെ മോശം പ്രകടനമാണ് മോഹന്‍ലാലിന്റേത്. ഈ സാഹചര്യം മറികടക്കാന്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഒരു സിനിമയുടെ സീക്വല്‍ വരുന്നത് നല്ലതാകുമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ വിലയിരുത്തല്‍. ആന്റണി പെരുമ്പാവൂര്‍ നേരിട്ട് ജീത്തു ജോസവുമായി ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. റാം, ആസിഫ് അലി ചിത്രം എന്നിവയ്ക്ക് ശേഷമാകും ദൃശ്യം 3 നെ കുറിച്ച് ജീത്തു ജോസഫ് തീരുമാനിക്കുക.നല്ലൊരു കഥ കിട്ടിയാല്‍ ദൃശ്യം മൂന്നാം ഭാഗം ചെയ്യാന്‍ തയ്യാറാണെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 2013 ലാണ് ദൃശ്യം ആദ്യ ഭാഗം തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നേട്ടം ദൃശ്യം കൈവരിച്ചിരുന്നു.
 

Latest News