വാഷിംഗ്ടണ്‍- ഒരു വീട് വാങ്ങിയ അമേരിക്കക്കാരി 84 വീടുകളുടെ ഉടമസ്ഥയായി. രേഖകള്‍ തയാറാക്കിയപ്പോള്‍ സംഭവിച്ച അക്ഷരപ്പിശകാണ് യു.എസ് വനിതയെ 50 ദശലക്ഷം ഡോളര്‍ ആസ്തിക്ക് ഉടമയാക്കിയത്.
ഒരു വീടുവാങ്ങാന്‍ 5,94,481 ഡോളര്‍ നല്‍കിയ സ്ത്രീയുടെ പേരില്‍ പ്രദേശത്തുണ്ടായിരുന്ന 84 വീടുകളുടേയും രേഖ തയാറാക്കുകയായിരുന്നു.
എ,ബി പ്രദേശങ്ങളിലെ വീടുകളും ഒരു പൊതസ്ഥലവുമാണ് അബദ്ധത്തില്‍ സ്ത്രീയുടെ പേരിലേക്ക് മാറിയത്. അബദ്ധം തിരുത്തി വീടുകളുടെ രേഖ പഴയതുപോലെയാക്കുക എളുപ്പമാണെങ്കിലും വേണമെന്നു വിചാരിച്ചാല്‍ ഒരാള്‍ക്ക് ദുഷ്‌കരമാക്കാമെന്നും ബ്രോക്കര്‍മാര്‍ പറയുന്നു. വടക്കുകിഴക്കന്‍ റെനോയിലെ സ്പാര്‍ക്‌സിലാണ് സംഭവം.