ലണ്ടന്‍- ഭക്ഷണം കഴിച്ച ശേഷം അല്‍പം നടന്നാല്‍ ദഹനത്തിനും മനസ്സിനും നല്ലതാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഭക്ഷണത്തിനുശേഷം 15 മിനിറ്റ് നടന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഭക്ഷണ ശേഷമുള്ള നടത്തം സഹായകുമെന്നാണ് അവര്‍ പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം അല്‍പം നടന്നാലും ഈ നേട്ടങ്ങള്‍ കൈവരിക്കാം.
ഏഴ് പഠനങ്ങള്‍ താരതമ്യം ചെയ്താണ് ഇതു സംബന്ധിച്ച വിശകലനം സ്‌പോര്‍ട്‌സ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചത്.
നി്ല്‍ക്കുന്നതിന്റേയും ഇരിക്കുന്നതിന്റേയും ഫലങ്ങളാണ് ഹൃദയാരോഗ്യം, ഇന്‍സുലിന്‍, ബ്ലഡ് ഷുഗര്‍ എന്നിവയില്‍ താരതമ്യം ചെയ്തത്. ഭക്ഷണത്തിനുശേഷം രണ്ട് മിനിറ്റ് മുതല്‍ അഞ്ച് മിനിറ്റ് വരെ നടന്നാല്‍ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അത് ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.