Sorry, you need to enable JavaScript to visit this website.

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിന് ദലിത് ബാലനെ അടിച്ചുകൊന്നു

ജയ്പൂര്‍- അധ്യപാകനുവേണ്ടിയുള്ള പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിന് മര്‍ദനമേറ്റ ഒമ്പതു വയസ്സായ ദലിത് ബാലന്‍ മരിച്ചു. രാജസ്ഥാനിലെ ജലോറിലുള്ള സയ്‌ലഗ്രാമത്തില്‍ ജൂലൈ 20നാണ് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനമേറ്റത്. കണ്ണിനും കാതിനും ഗുരുതരമായി പരിക്കേറ്റ ബാലനെ 300 കി.മീ അകലെ അഹമ്മദാബാദിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. ചികിത്സക്കിടെ ഇന്നലെയാണ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊലക്കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് പ്രദേശത്തെ ഇന്‍ര്‍നെറ്റ് വിഛേദിച്ചു.
സംഭവം വളരെവേഗം അന്വേഷിക്കാനും നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭ്യമാക്കുമെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കാനും ഉത്തരവിട്ടു.


VIDEO ഒന്നര മിനിറ്റില്‍ ഇ-റിക്ഷാ ഡ്രൈവറെ 17 തവണ മുഖത്തടിച്ചു; സ്ത്രീ അറസ്റ്റില്‍

ഹിന്ദുരാഷ്ട്ര ഭരണഘടനയുടെ കരട് തയാറാക്കി; മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും വോട്ടവകാശമില്ല

 

Latest News