റിയാദ്- മൂന്നര പതിറ്റാണ്ട് ഇടവേളക്കുശേഷം സൗദി അറേബ്യയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം ആരംഭിക്കുന്നു. റിയാദിലെ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയ തിയേറ്ററില്‍ ഇന്ന് ആരംഭിക്കുന്ന പ്രദര്‍ശനം ക്ഷണിക്കപ്പെട്ടവര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡ് സിനിമയായ 'ബ്ലാക് പാന്തര്‍' ആണ് ആദ്യ ചിത്രം. വരും ദിവസങ്ങളിലും പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കായിരിക്കും പ്രദര്‍ശനം.
പൊതുജനങ്ങള്‍ക്കുള്ള പ്രദര്‍ശനം അടത്ത മാസം ആദ്യം ആരംഭിക്കും. ടിക്കറ്റ് വില്‍പന ഈമാസം അവസാനത്തോടെ തുആരംഭിക്കും. അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനി സജ്ജീകരിച്ച തിയേറ്ററിലാണ് ആദ്യ പ്രദര്‍ശം. നേരത്തെ നിര്‍മിച്ച സിംഫണി കണ്‍സേര്‍ട്ട് ഹാളാണ് തിയേറ്റര്‍ ആക്കി മാറ്റിയത്. ലോകോത്തര നിലവാരത്തിലുള്ള തിയേറ്ററില്‍ 620 സീറ്റുകളുണ്ട്. മെയിന്‍ ഹാളിലും ബാല്‍ക്കണിയിലുമായാണ് സീറ്റുകള്‍.
മാര്‍വല്‍ സ്റ്റുഡിേയാസ് നിര്‍മിച്ച സൂപ്പര്‍ഹീറോ സിനിമയാണ് ഫെബ്രുവരി 16 ന് അമേരിക്കയില്‍ റിലീസ് ചെയ്ത 'ബ്ലാക് പാന്തര്‍'. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് ആന്‍ഡ് മോഷന്‍ പിക്‌ചേഴ്‌സ് ആണ് വിതരണക്കാര്‍.