Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ തിയേറ്ററുകളിൽ മമ്മുട്ടിയും മോഹൻലാലും 

മോഹൻലാൽ, ദിലീപ്, മമ്മുട്ടി ചിത്രങ്ങൾ കേരളത്തിലിറങ്ങുന്ന അതേ ദിവസം ജിദ്ദയിലും റിയാദിലും ദമാമിലും പ്രദർശനത്തിനെത്തുന്ന കാലം വിദൂരമല്ല. അസീസിയയിലെയും ഷറഫിയയിലെയും ബത്്ഹയിലേയും തിയേറ്ററുകളെന്ന് തമാശ പറയുന്നത് നിർത്താം. മൂന്നര ദശകങ്ങൾക്ക് ശേഷം റിയാദിൽ തുടങ്ങിയ സിനിമാശാലയുടെ തുടർച്ചയായി ജിദ്ദയിലും മറ്റു നഗരങ്ങളിലും സിനിമാ ശാലകളുടെ കാലം വരവായി. ജിദ്ദയിലെ ആധുനിക  ഷോപ്പിംഗ് മാളുകളിൽ പലതും നിർമിച്ചത് മൾട്ടിപ്ലെക്‌സുകൾ തുറക്കാൻ പാകത്തിലാണ്. ഹോളിവുഡ് കഴിഞ്ഞാൽ സൗദി തിയേറ്റർ വിലക്ക് നീങ്ങിയത് ഏറ്റവും ഗുണകരമാവുക ബോളിവുഡിനായിരിക്കും. ഹിന്ദി സിനിമയ്ക്ക് നല്ല പ്രേക്ഷകരുള്ള നാടുകളാണ് സൗദി ഉൾപ്പെടെ ജി.സി.സി രാജ്യങ്ങൾ. ഇന്ത്യക്കാർക്ക് പുറമേ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഈജിപ്ത് എന്നീ നാടുകളിൽ നിന്നുള്ള പ്രവാസികൾക്കും ഹിന്ദി സിനിമയിൽ താൽപര്യമുണ്ട്. വിവര സാങ്കേതിക വളർച്ച ഉപയോഗപ്പെടുത്തി വേൾഡ് വൈഡ് റിലീസാണിപ്പോൾ.  തെലുങ്ക്, തമിഴ് എന്നിവയെ പോലെ മലയാളത്തിലും ബിഗ് ബജറ്റ് സിനിമകൾ ലോകമെങ്ങും റിലീസ് ചെയ്യുന്നു. സൗദിയിലെ മുപ്പത് ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസികളിൽ പാതിയിലേറെയും മലയാളികളാണ്. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ മലയാളികളുള്ള രണ്ടാമത്തെ രാജ്യം കൂടിയാണ് സൗദി അറേബ്യ. മെഗാ സ്റ്റാർ സിനിമകളും ന്യൂ ജെൻ ചിത്രങ്ങളും റിലീസ് ചെയ്ത് കേരളവും നേട്ടമുണ്ടാക്കുമെന്നുറപ്പ്. യെന്തിരൻ, ബാഹുബലി പോലുള്ള ചിത്രങ്ങൾക്ക് ആഗോള തലത്തിൽ ലഭിച്ച സ്വീകാര്യത ഏവരും കണ്ടതാണ്. 


 

Latest News