റാഞ്ചി- ജാര്‍ഖണ്ഡില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ രണ്ടാം ഭാര്യക്ക് കള്ളനോട്ട് കേസില്‍ നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ. മുന്‍ എം.എല്‍.എ പുത്കര്‍ ഹെംബ്രോമിന്റെ ഭാര്യ മലയക്കാണ് നാല് വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചത്.
മത്കംഹതു ഗ്രാമത്തിലെ ഒരു സ്ത്രീ മലയ നല്‍കിയ 2000 രൂപ എസ്.ബി.ഐ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ പരാതിയാണ് മുന്‍ എം.എല്‍.എയുടെ ഭാര്യ കള്ളനോട്ട് വിതരണം ചെയ്തുവെന്ന കേസായി മാറിയത്.
കള്ളനോട്ട് പ്രശ്‌നത്തില്‍ മലയ തന്നെ ആക്രമിച്ചതായും സ്ത്രീ പരാതിപ്പെട്ടിരുന്നു.